മെലനിയ ട്രംപ് മോദിയോട് പറഞ്ഞത് ഡൽഹിയിലെ സ്കൂളുകളെ കുറിച്ചാണെന്ന് കെജ്രിവാൾ

ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന്റെ ആരവത്തിൽ അമർന്നിരിക്കുകയാണ്. പ്രചാരണത്തിന് ആവനാഴിയിലെ ഏറ്റവും അവസാനത്തെ അസ്ത്രങ്ങളും പ്രയോഗിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. യു.എസ് മുൻ പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലനിയയെ രാഷ്ട്രീയ പ്രവർത്തനത്തിന് കൂട്ടുപിടിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ.

ട്രംപും ഭാര്യയും ഇന്ത്യ സന്ദർശിക്കാൻ എത്തിയപ്പോൾ ​ഭാര്യ മെലനിയ ഡൽഹിയിലെ കെജ്രിവാളിന്റെ സ്കൂളുകൾ കാണണം എന്ന് വാശിപിടിച്ചതായി കെജ്രിവാൾ വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ റുധൗലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. 2020 ഫെബ്രുവരിയിൽ ഡൽഹി സർക്കാർ സ്‌കൂളുകൾ കാണണമെന്ന് മെലാനിയ ട്രംപ് വാശിപിടിച്ചതായി കെജ്രിവാൾ പറഞ്ഞു.

'ഞാൻ കെജ്‌രിവാളിന്റെ സ്‌കൂളുകൾ കാണാൻ പോകാം' എന്ന് അവർ (മെലാനിയ ട്രംപ്) ഡൽഹിയിൽ മോദി ജിയോട് പറഞ്ഞു. അവർ ലോകമെമ്പാടും ധാരാളം യാത്ര ചെയ്യുന്നു. എന്നിട്ടും മറ്റൊരു രാജ്യത്തെയും സ്‌കൂളുകൾ കാണാൻ അവർ അഭ്യർത്ഥിച്ചിട്ടില്ല' -കെജ്‌രിവാൾ പറഞ്ഞു.

'മോദി അവരെ അനുനയിപ്പിക്കാൻ വളരെയധികം ശ്രമിച്ചു. ഞങ്ങളുടെ ബി.ജെ.പി സ്‌കൂളുകൾ കാണുക. യോഗി ജിയുടെ സ്‌കൂളുകൾ കാണുക. മധ്യപ്രദേശ് സ്‌കൂളുകൾ കാണുക എന്ന് അവരോട് പറഞ്ഞു. എന്നാൽ കെജ്‌രിവാളിന്റെ സ്‌കൂളുകൾ മാത്രമേ കാണൂ എന്ന് അവർ പറഞ്ഞു' -കെജ്രിവാൾ യോഗത്തിൽ പറഞ്ഞു. 

Tags:    
News Summary - "Melania Trump Told Modi...": Arvind Kejriwal's Claim On Delhi Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.