അമരാവതി: ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. വരുന്ന ലോക്സഭ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപികരിച്ച് ബി.ജെ.പിയെ വെല്ലുവിളിക്കാനാണ് എൻ.ഡി.എ സഖ്യകക്ഷി കൂടിയായ ടി.ഡി.പിയുടെ നീക്കം. കഴിഞ്ഞ കുറേ ദിവസങ്ങളായി ബി.ജെ.പിയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇതാണ് മാറി ചിന്തിക്കാൻ ചന്ദ്രബാബു നായിഡുവിനെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്നര വർഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും തങ്ങൾക്ക് ഒന്നും കിട്ടിയില്ലെന്ന് ടി.ഡി.പി എം.പി പറഞ്ഞു. ആന്ധ്രപ്രശേ് സംസ്ഥാനത്തിന് ഇതുവരെ പ്രത്യേക പദവി നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. സംസ്ഥാനത്തിെൻറ വിഭജനസമയത്ത് ഇക്കാര്യം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതാണെന്നും എം.പി വ്യക്തമാക്കി.
1996ലും സമാനമായി ബി.ജെ.പി കോൺഗ്രസ് ഇതര സഖ്യം ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുകയും കോൺഗ്രസിെൻറ പുറത്ത് നിന്നുള്ള പിന്തുണയോടെ ടി.ഡി.പി സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.