കമൽഹാസൻെറ നാവരിയുമെന്ന്​ ഭീഷണി; തമിഴ്​നാട്​ മന്ത്രി​ക്കെതിരെ പരാതി

ചെന്നൈ: നാവരിയുമെന്ന്​ കമൽ ഹാസനെ ഭീഷണിപ്പെടുത്തിയ തമിഴ്​നാട്​ മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക ്കൊരുങ്ങി മക്കൾ നീതി മയ്യം. എം.എൻ.എം വൈസ്​ പ്രസിഡൻറ്​ ആർ. മഹേന്ദ്രൻ, ജനറൽ സെക്രട്ടറി എ. അരുണാചലം എന്നിവരാണ്​ ഗ്ര ാമ വികസന മന്ത്രിക്കെതിരെ പൊലീസ്​ കമീഷണർക്ക്​ പരാതി നൽകിയത്​.

ഗാന്ധി ഘാതകൻ നാഥുറാം ഗോദ്​​െസക്കെതിരായ കമൽ ഹാസൻെറ പരാമർശം വന്നതിനു പിറകെയായിരുന്നു മന്ത്രിയു​െട ഭീഷണി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ​തീവ്രവാദി ഹിന്ദുവാണ്​. അത്​ ​േഗാദ്​സെയാണ്​ എന്നായിരുന്നു കമൽ ഹാ​സൻെറ പരാമർശം.

ഇതിനു മറുപടിയായി അറവകുറിച്ചി ലോക്​സഭാ മണ്ഡലത്തിൽ മെയ്​ 13ന്​ നടന്ന റാലിക്കിടെയാണ്​ കമൽ ഹാസനെതിരെ മന്ത്രി ഭീഷണി മുഴക്കിയത്​​. േഗാദ്​സെയെ തീവ്രവാദിയെന്ന്​ വിളിച്ച കമൽ ഹാസൻെറ നാവ്​ അരിഞ്ഞെടുക്കണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം.

മെയ്​ 16ന്​ കുരൂർ ജില്ലയിൽ വച്ച്​ ചിലർ മന്ത്രിയു​െട ആഹ്വാന പ്രകാരം കമൽ ഹാസനെ ആക്രമിച്ചുവെന്ന്​ പാർട്ടി നൽകിയ പരാതിയിൽ ആരോപിക്കുന്നു. മാനനഷ്​ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തിൽ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​ത്​ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - MNM Seeks Action Against Minister for Threatening Kamal Haasan - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.