ന്യൂഡൽഹി: സംവരണം ചർച്ച ചെയ്യപ്പെടണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പര ാമർശത്തിനെതിരെ വ്യാപക വിമർശനം. പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി രാംദാസ് അതാവ ാലെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ രംഗെത്തത്തി. ഭാഗവതിെൻ റ പ്രസ്താവന കടുത്ത് എതിർപ്പ് ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിൽ, സംവരണത്തിന് ത ങ്ങൾ എതിരല്ലെന്ന വിശദീകരണവുമായി ആർ.എസ്.എസ് രംഗത്തുവന്നു. രാജ്യത്ത് നിലനിൽക്കുന്ന സംവരണത്തെക്കുറിച്ച് ഒരു ചർച്ചയും ആവശ്യമിെല്ലന്നും ദലിത് വിരുദ്ധരായി നരേന്ദ്ര മോദി സർക്കാറിനെ ആരും മനസ്സിലാക്കേണ്ടതില്ലെന്നും സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രിയായ അതാവാലെ പ്രതികരിച്ചു.
സംവരണത്തെ അനുകൂലിക്കുന്നവരും സംവരണവിരുദ്ധരും സൗഹൃദപരമായ അന്തരീക്ഷത്തിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഞായറാഴ്ച ആർ.എസ്.എസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവേയാണ് ഭാഗവത് അഭിപ്രായപ്പെട്ടത്. പിന്നാക്കക്കാർക്കും പാവപ്പെട്ടവർക്കുമുള്ള സംവരണം നിർത്തലാക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് നിലമൊരുക്കുകയാണ് ഭാഗവതിെൻറ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
അപകടകരമായ ഉള്ളിലിരിപ്പുകളാണ് ആർ.എസ്.എസിേൻറതെന്ന് എ.ഐ.സി.സി ജനറൽ െസക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ജനാഭിലാഷങ്ങൾക്കൊപ്പം നിൽക്കുന്ന നിയമങ്ങളെ േമാദി സർക്കാർ അട്ടിമറിക്കുന്ന സമയത്താണ് സംവരണം ചർച്ച ചെയ്യെപ്പടണമെന്ന ആവശ്യവുമായി ആർ.എസ്.എസ് രംഗത്തുവരുന്നത്. അവരുടെ യഥാർഥ ഉന്നം സാമൂഹികനീതിയാണ്. അതു സംഭവിക്കാൻ നിങ്ങൾ അനുവദിക്കുമോ..?’- ട്വിറ്ററിൽ പ്രിയങ്ക കുറിച്ചു.
ഭാഗവതിെൻറ പ്രസംഗത്തിലെ ചില ഭാഗങ്ങളെടുത്ത് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആർ.എസ്.എസ് വക്താവ് അരുൺ കുമാർ പറഞ്ഞു.
പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണം നൽകുന്നതിനെ ഞങ്ങൾ പിന്തുണക്കുന്നു- അരുൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.