മുംബൈ: രാമക്ഷേത്രം തകർത്തത് ഇന്ത്യയിലെ മുസ്ലിംകളല്ല വിദേശ ശക്തികളാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യയിലെ മുസ്ലിംകൾ അത് ചെയ്യില്ലന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ദഹാനുവിൽ നടന്ന വീരാത് ഹിന്ദു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ദുർബലപ്പെടുത്താൻ വിദേശ ശക്തികളാണ് രാമ ക്ഷേത്രം തകർത്തത്. ഇന്ന് ഇന്ത്യ സ്വതന്ത്രമാണ്. അതെ സ്ഥാനത്ത് ക്ഷേത്രം വീണ്ടും പണിയുക എന്നത് രാജ്യത്തിെൻറ ഉത്തരവാദിത്തമാണ്. അത് പണിയുക തന്നെ വേണം. അതിന് ഏതറ്റംവരെയും പോകും. അത് ഒരു ക്ഷേത്രം മാത്രമല്ല. നമ്മുടെ സംസ്കൃതിയുടെ ചിഹ്നമാണ്. ക്ഷേത്രം പണിതില്ലെങ്കിൽ സംസ്കൃതിയുടെ വേരറ്റുപോകും–അദ്ദേഹം പറഞ്ഞു. അധികാരം നഷ്ടപ്പെട്ടവരാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജാതി സംഘർഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.