ബംഗളൂരു: കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ നാലു മലയാളികൾ അറസ്റ്റിൽ. കണക്കിൽപെടാത്ത പണം നിക്ഷേപിക്കാൻ എ.ടി.എമ്മിൽ വടിവാളുമായി എത്തിയ ആളെ നാട്ടുകാർ പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ച് പുട്ടനെഹള്ളി പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടി. ജെ.പി നഗറിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ, ഫൈസൽ, ഫസൽ, അബ്ദുൽ മനാസ് എന്നിവരാണ് അറസ്റ്റിലായത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 20.15 ലക്ഷം രൂപയും വിവിധ ബാങ്കുകളിൽ പണം നിക്ഷേപിച്ചതിെൻറ 2,656 സ്ലിപ്പുകളും നോട്ടെണ്ണൽ ഉപകരണവും കണ്ടെടുത്തു. കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിെൻറ ഭാഗമാണിവരെന്ന് ഡി.സി.പി ഹരിഷ് പാണ്ഡെ പറഞ്ഞു.
കണക്കിൽപെടാത്ത പണം അക്കൗണ്ടിൽ നിക്ഷേപിച്ച് വെളുപ്പിക്കുകയാണ് രീതി. 185 അക്കൗണ്ടുകളിലായി 31.5 കോടി നിക്ഷേപിച്ചെന്നും 2,656 അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജരഗനഹള്ളിയിലെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ മുഹമ്മദ് സാഹിൽ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതിനിടെ എ.ടി.എമ്മിലെത്തിയ ബിസിനസുകാരനായ ടി.എസ് വെങ്കടേഷ് കാര്യം തിരക്കി. ഇതിനിടെ സാഹിലിെൻറ കൈവശം വടിവാൾ കണ്ടു.
ഇതോടെ വെങ്കിടേഷ് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർക്കുനേരെ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലു ഫലം കണ്ടില്ല. തുടർന്ന് പൊലീസെത്തി പിടികൂടി. സാഹിൽനിന്നുള്ള വിവരങ്ങളുെട അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.