ഭോപ്പാൽ: പനിബാധിച്ചയാൾ മണ്ണെണ്ണ കുടിച്ചതിനെതുടർന്ന് മരിച്ചു. കോവിഡ് എന്ന സംശയത്തിലാണ് യുവാവ് മണ്ണെണ്ണ കുടിച്ചത്. അവസാനം ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 30 കാരനായ തുന്നൽ തൊഴിലാളി മഹേന്ദ്രയാണ് കോവിഡ് ഭേദമാകുമെന്ന് വിശ്വസിച്ച് മണ്ണെണ്ണ കുടിച്ചത്.
പോലീസ് പറയുന്നതനുസരിച്ച് മഹേന്ദ്ര കുടുംബത്തോടൊപ്പം ഭോപ്പാലിലെ ശിവ നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. അഞ്ച് ദിവസമായി അദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. മരുന്നുകൾ കഴിച്ചിട്ടും ശരീരത്തിെൻറ താപനില കുറഞ്ഞിരുന്നില്ല. തുടർന്ന് കോവിഡ് ബാധിച്ചതായി സംശയം തോന്നി. മണ്ണെണ്ണ കൊറോണ വൈറസിനെ കൊല്ലുമെന്ന് പരിചയക്കാരൻ പറഞ്ഞതനുസരിച്ചാണ് കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെ മഹേന്ദ്ര മണ്ണെണ്ണ കുടിച്ചത്. ഇയാളുടെ ആരോഗ്യനില വഷളായപ്പോൾ കുടുംബം അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ കിടക്ക ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് രണ്ട് ദിവസം കാത്തിരുന്നശേഷം അശോക ഗാർഡനിലെ സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭിച്ചതിനെ തുടർന്ന് അവിടേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച ഡോക്ടർമാർ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ സാമ്പിളുകൾ എടുത്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനക്കുശേഷം റിസൾട്ട് വന്നപ്പോൾ നെഗറ്റീവ്ആയതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ദാരുണമായ സംഭവത്തിൽ തെലങ്കാനയിലെ വാറങ്കൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിൽ ചാടി കോവിഡ് പോസിറ്റീവ് ആയയാൾ മരിച്ചു. കോവിഡ് ബാധിച്ചാൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് ഭയപ്പെട്ടാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.