ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കമ്പനി. ്ടുത്തിടെ പത്രത്തിൽ വന്ന വാർത്തക്ക് വിശദീകരണവുമായി റിയലന്‍സ് ഗ്രൂപ്പ് ആണ് രംഗത്തെത്തിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇതെന്നാണ് റിയലന്‍സ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
'ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങൾക്ക് കാരണമായി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ റിലയൻസ് ഗ്രൂപ് ലിമിറ്റഡ് ആഗ്രഹിക്കുന്നു', ഇതാണ് വിശദീകരണക്കുറിപ്പിൽ പറയുന്നത്.
ലണ്ടനിലെ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് റിലയന്‍സ് ഏറ്റെടുത്തിരുന്നു. 592 കോടി രൂപയ്ക്കാണ് സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് അംബാനി ഈ വര്‍ഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റില്‍ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടറുടെ നേതൃത്വത്തിലുള്ള അത്യാധുനിക ആശുപത്രിയും മറ്റ് ആഡംബരങ്ങളും ഉണ്ട്.
സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായത്. എന്നാല്‍, ഈ പൈതൃക എസ്‌റ്റേറ്റ് ഒരു 'പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്ന് റലയൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.