ന്യൂഡൽഹി: 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി ജയം വോട്ടുയന്ത്രത്തിൽ തിരിമറി കാണിച്ചാണെന്ന ഇന്ത്യൻ സൈബർ വിദഗ്ധെൻറ വെളിപ്പെടുത്തൽ കോൺഗ്രസ് സംഘടിപ്പിച്ച ഒാപറേഷൻ ആണെന്ന് ബി.ജെ.പി. വരാനിരിക്കുന്ന തെരഞ്ഞെടുപ് പിലെ ഉറപ്പായ തോൽവിക്കുള്ള ന്യായീകരണം ഇതിലൂടെ കണ്ടെത്തുകയാണെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി.
വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിെൻറ സാന്നിധ്യം ആകസ്മികമല്ലെന്നും പാർട്ടി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെയും മാതാവ് സോണിയയുടെയും പോസ്റ്റ്മാനായിരുന്നു അദ്ദേഹമെന്നും നഖ്വി ആരോപിച്ചു.
‘‘വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാനാകില്ല. ഇന്ത്യവിരുദ്ധ ശക്തികൾ കോൺഗ്രസിെൻറ മനസ്സ് ഹാക്ക് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളെയാണ് ഇൗ ആരോപണത്തിലൂടെ അപമാനിച്ചിരിക്കുന്നത്. ജനങ്ങൾ ഇെതാരിക്കലും അംഗീകരിക്കില്ല.’’ -നഖ്വി ന്യൂഡൽഹിയിൽ പറഞ്ഞു.
ഇന്ത്യൻ പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് വാർത്തസമ്മേളനം സംഘടിപ്പിച്ചതെന്ന ചോദ്യത്തിന്, പാകിസ്താനിൽവരെ കോൺഗ്രസിന് ഫ്രീലാൻസ് പത്രപ്രവർത്തകരുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.