മുംബൈ: നേരത്തെയുറപ്പിച്ച മകളുടെ വിവാഹത്തിന് മുംബൈയിൽനിന്ന് ജന്മനാട്ടിൽ തിരികെയെത്തിയ അയാൾ പണമെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. വിവാഹം നടത്താനായി സ്വരൂക്കൂട്ടിവെച്ച പണം കവർച്ച ചെയ്യപ്പെട്ടിരിക്കുന്നു. അതും സ്വന്തം ബാങ്ക് ചെക്കുകൾ ഉപയോഗിച്ച് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്. പണം കണ്ടെത്താൻ എല്ലാ വഴികളും അടഞ്ഞ് വിവാഹം മുടങ്ങിയ ദുഃഖം അടക്കിപ്പിടിച്ച് കണ്ണീരുമായി വീട്ടിലിരിക്കുകയാണ് ഈ പാവം തൊഴിലാളി.
നേരത്തെ ബാങ്കിൽനിന്ന് ചെക്ബുക്ക് നേരിട്ട് കൈപ്പറ്റി വീട്ടിൽ ഭദ്രമായി എടുത്തുവെച്ചതായിരുന്നു. കൈപ്പറ്റുേമ്പാൾ അത് തുറന്ന നിലയിൽ കണ്ടതാണ്. ചോദിച്ചപ്പോൾ പരിേശാധനക്ക് ഉദ്യോഗസ്ഥർ ചിലപ്പോർ കവർ പൊട്ടിക്കാറുണ്ടെന്നും പ്രശ്നമില്ലെന്നും പറഞ്ഞു. അതോടെ, വിഷയമില്ലെന്ന് തോന്നി. പിന്നീട് പരിശോധിച്ചേപ്പാഴാണ് അറിഞ്ഞത് ചെക് ബുക്കിലെ പേജുകൾ നടുവിൽ മുറിച്ചെടുത്തിരിക്കുന്നു. ആ ചെക്കുകൾ ഉപയോഗിച്ചാണ് ബാങ്കിൽനിന്ന് പണം പിൻവലിച്ചത്. പിതാവിന് പിൻവലിക്കുന്ന സന്ദേശം ലഭിക്കാതിരിക്കാൻ മൊബൈൽ ഫോൺ വരെ മോഷ്ടാവ് േബ്ലാക് ചെയ്തിരുന്നു. ഇതോടെയാണ് പിൻവലിച്ച വിവരം പോലും അറിയാതെ പോയത്.
ബാങ്കിൽ നൽകിയ വിലാസത്തിലുള്ള വീട്ടിൽനിന്ന് ഇയാൾ നേരത്തെ വീടുമാറിയിരുന്നു. ചെക്ബുക്ക് പക്ഷേ, അയക്കപ്പെട്ടത് ആദ്യ വീട്ടിലേക്ക്. വിലാസക്കാരനില്ലെന്ന് പറഞ്ഞ് ചെക്ക്ബുക്ക് മടങ്ങി. ബാങ്കിൽനിന്ന് വിളിവന്ന് അത് കൈപ്പറ്റുേമ്പാഴായിരുന്നു പൊട്ടിച്ച നിലയിൽ കണ്ടത്. ബാങ്ക് ജീവനക്കാരെ വിശ്വസിച്ച് മടങ്ങിയതാണ്. അതിനിടെ, ആരോ ഇടപെട്ട് മൊബൈൽ ഫോൺ മോഷണം പോയെന്നുപറഞ്ഞ് ബാങ്കിൽ അത് േബ്ലാക്ക് ചെയ്യുകയും ചെയ്തു. വൈകി ചെന്ന് അത് ശരിയല്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും സന്ദേശം വന്നു തുടങ്ങിയെങ്കിലും പണം നേരത്തെ നഷ്ടമായിരുന്നു. അപ്പോഴാണ് പണം പിൻവലിച്ച സന്ദേശങ്ങൾ ഓരോന്നായി ലഭിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇയാൾ. ബാങ്കിെല ജീവനക്കാരുടെ സഹായമില്ലാതെ ഒരിക്കലും സംഭവിക്കില്ലെന്ന് ആശാരിപ്പണിയെടുക്കുന്ന ഇയാൾ പറയുന്നു. ചോട്ടേലാൽ ഗുപ്ത, മുഹമ്മദ് അഫ്സൽ എന്നീ രണ്ടു പേർ പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.