മുംബൈ: ജുഡീഷ്യറിക്ക് മതിയായ ജീവനക്കാരും വേണ്ട ഭൗതികസാഹചര്യങ്ങളുമില്ലാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയില്ളെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഹൈകോടതിയുടെ നിരീക്ഷണം. സെയില്‍സ് ടാക്സ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ബി.പി. കോലാബഭല്ല എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍െറ പരാമര്‍ശമുണ്ടായത്. ഭൗതികസാഹചര്യമൊരുക്കുന്നതില്‍ കേവലമൊരു പൊലീസ് സ്റ്റേഷനോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ക്കോ സര്‍ക്കാര്‍ നല്‍കുന്ന പരിഗണന ജുഡീഷ്യറിക്കും നല്‍കണം. തങ്ങളുടെ ഇടപെടലുകളെ തുടര്‍ന്ന് സര്‍ക്കാറിന് മനംമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബെഞ്ച് പറഞ്ഞു.
മുംബൈയില്‍ കിഴക്കന്‍ ബദ്രയിലെ സര്‍ക്കാന്‍ കോളനി പുനരുദ്ധരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ബെഞ്ച് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന മിച്ചഭൂമിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് ഫ്ളാറ്റുകളോ വാടകമുറികളോ നിര്‍മിച്ചുനല്‍കുന്നതിനും സന്നദ്ധമാകണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മഹാരാഷ്ട്ര സെയില്‍സ് ടാക്സ് ട്രൈബ്യൂണലില്‍ ഒഴിഞ്ഞുകിടക്കുന്ന ജുഡീഷ്യല്‍ അംഗത്തിന്‍െറ തസ്തിക ഉടന്‍ നികത്തുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. വി.എ. സോന്‍പാല്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.