ഭുജ്(ഗുജറാത്ത്): ഗുജാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്തുനിന്ന് 15,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടി. ഇത് ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികൾ പിടിയിലായി. ആഷി ട്രേഡിങ് കമ്പനി നടത്തുന്ന എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരാണ് അറസ്റ്റിലായത്.
അന്തർദേശീയ വിപണിയിൽ കിലോക്ക് അഞ്ച് കോടി വിലവരുന്ന ഹെറോയിൻ ആണ് പിടികൂടിയത്. അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിെന്റ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയാണ് ഇറക്കുമതിക്കാർ.
പാതി സംസ്കരിച്ച വെണ്ണക്കല്ലുകൾ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. ഇറക്കുമതിയിൽ ചില അഫ്ഗാൻ പൗരൻമാർക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഭുജ് ടൗണിലെ പ്രത്യേക കോടതിയിൽ ഇരുവരെയും പത്ത് ദിവസത്തെ ഡി.ആർ.ഐ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.