ഹിന്ദു ദൈവങ്ങൾ അക്രമാസക്തർ, മതത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാവുന്നത്- കാളീചരൺ മഹാരാജ്

മുംബൈ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് കാളീചരൺ മഹാരാജ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ഹിന്ദു ദൈവങ്ങളും ദേവതകളും അക്രമാസക്തരാണെന്നും നാടിന്‍റേയും മതത്തിന്റെയും' പേരിലുള്ള കൊലപാതകം ന്യായീകരിക്കപ്പെടാവുന്നതാണെന്ന് പ്രസ്താവന. മഹാരാഷ്ട്രയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

ഹിന്ദു ദൈവങ്ങളും ദേവതകളും നമുക്കുവേണ്ടി പോരാടിയിരുന്നില്ലെങ്കിൽ 'നമ്മൾ' അവരെ ആരാധിക്കുമായിരുന്നോ എന്നും പ്രസംഗത്തിലുണ്ട്. നേരത്തെയും വിവാദ പരാമർശങ്ങളിലൂടെ കാളീചരൺ മഹാരാജ് കുപ്രസിദ്ധി നേടിയിരുന്നു. മഹാത്മാ ഗാന്ധിയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 2021 ഡിസംബറിൽ ഇയാൾ അറസ്റ്റിലായി.

എന്നാൽ പിന്നീട് കോടതി ജാമ്യം അനുവദിച്ചു. റായ്പൂരിൽ നടന്ന ധർമ്മ സൻസദിൽ (മത പാർലമെന്റ്) ഗാന്ധിയെ അധിക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും മതത്തെ സംരക്ഷിക്കാൻ ശക്തനായ ഒരു ഹിന്ദു നേതാവിനെ തിരഞ്ഞെടുക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയുമായിരുന്നു.

1973ൽ മഹാരാഷ്ട്രയിലെ അകോലയിൽ ജനിച്ച അഭിജിത്ത് ധനഞ്ജയ് സരാഗ് എന്ന കാളിചരൺ മഹാരാജ് സ്വയം പ്രഖ്യാപിത ആത്മീയ നേതാവാണ്. സ്‌കൂൾ പഠനം മുടങ്ങിയ സരഗിനെ മാതാപിതാക്കൾ ഇൻഡോറിലേക്ക് അയച്ചു. കുട്ടിക്കാലത്ത് മതഗ്രന്ഥങ്ങൾ പഠിക്കുകയും ആത്മീയതയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Murder is justified, if...: Kalicharan Maharaj's latest - Who is Kalicharan Maharaj alias Abhijeet Dhananjay Saraag?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.