ന്യൂഡൽഹി: മുത്തലാഖ് വിധി സ്വാഗതം ചെയ്യുന്നതായി ഒാൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. മൂന്ന് തലാഖ് ഒറ്റത്തവണയായി ചൊല്ലുന്ന രീതി ആശാസ്യമല്ലെന്ന് കാണിച്ച് കോടതിയിൽ ബോർഡ് നൽകിയ സത്യവാങ്മൂലം പ്രസ്താവനയിൽ എടുത്തുപറഞ്ഞു. മൂന്ന് തലാഖ് ഒറ്റത്തവണയായി ചൊല്ലുന്നതിന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ചിലതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സമുദായത്തിൽ വിവാഹമോചനത്തിന് ഇൗ രീതി അവലംബിക്കുന്നത് അപൂർവമാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മുത്തലാഖിനെതിരെ തങ്ങൾ സമുദായത്തിനകത്ത് േബാധവത്കരണ ശ്രമങ്ങൾ നടത്തുകയും വിവാഹത്തിെൻറയും വിവാഹമോചനത്തിെൻറയും ശരിയായ രീതി വിശദീകരിക്കുന്ന ‘നികാഹ്നാമ’ പുറത്തിറക്കുകയും ചെയ്തു.
വിവാഹമോചന വേളയിൽ ബോർഡ് നിഷ്കർഷിച്ച രീതി അവലംബിക്കണമെന്ന് മൗലവിമാർക്കും ഖാദിമാർക്കും നിർദേശം നൽകിയതായി കഴിഞ്ഞ മേയ് 22ന് നൽകിയ സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. മുത്തലാഖിൽ അസ്വാഭാവികതയില്ലെന്ന ധാരണ മുസ്ലിംകൾക്കിടയിൽ വ്യാപകമാണ്. കോടതിവിധിയെ തുടർന്ന്, ഇൗ വിഷയത്തിൽ കൈക്കൊള്ളേണ്ട നടപടി ആലോചിക്കുകയും വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
മൗലികാവകാശങ്ങളുടെ ലംഘനമാവുമെന്നതിനാൽ, വ്യക്തിനിയമങ്ങളിൽ കൈകടത്താനാവില്ലെന്ന് വ്യക്തമാക്കിയ കോടതി മുസ്ലിം വ്യക്തിനിയമ സംരക്ഷണം ഉറപ്പുനൽകുന്നത് സ്വാഗതാർഹമാണ്. ഭരണഘടനയുടെ 25ാം ഖണ്ഡിക പ്രകാരം മതനിയമം അനുസരിച്ച് ജീവിക്കാൻ നൽകുന്ന അവകാശം സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയിലും വ്യക്തമാക്കിയത് പ്രസ്താവന ചൂണ്ടിക്കാട്ടി.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ചിലെ മൂന്നുപേരും വിധിച്ചുകഴിഞ്ഞു. അതിനാൽ, വിഷയത്തിൽ നിയമനിർമാണത്തിന് പാർലമെൻറിെൻറ പരിഗണനക്കുവിടണമെന്ന രണ്ടംഗങ്ങളുടെ വിധിക്ക് പ്രസക്തിയില്ല. നിയമനിർമാണം വഴി മുസ്ലിം വ്യക്തിനിയമത്തിൽ കൈകടത്താൻ സർക്കാറിെൻറ ഭാഗത്തുനിന്ന് അന്യായ ഇടപെടലുണ്ടാവരുതെന്നും ബോർഡ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.