തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: അമേത്തി ലോക്സഭ മണ്ഡലത്തിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.

തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണ്. അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നത്. അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റാണ് അമേത്തിയെന്നും സ്മൃതി ഇറാനി പറഞ്ഞു.

കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി അമേത്തി, റായ്ബറേലി സീറ്റുകളിൽ വലിയ പ്രചാരണമാണ് നടത്തുന്നത്. എക്കാലത്തും ഗാന്ധി കുടുംബത്തോടൊപ്പം നിന്ന ചരിത്രമുള്ള മണ്ഡലങ്ങളാണ് അമേത്തിയും റായ്ബറേലിയും. സോണിയ ഗാന്ധി അമേത്തിയിൽ നിന്നാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ തുടർച്ചായി അവർ റായ്ബറേലിയിൽ നിന്നും വിജയിച്ചു.

2004ലാണ് രാഹുൽ ഗാന്ധി ആദ്യമായി അമേത്തിയിൽ നിന്നും വിജയിച്ചത്. 2019 വരെ മണ്ഡലം രാഹുലിന്റെ കൈയിൽ ഭദ്രമായിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചു.ഇക്കുറി മണ്ഡലം മാറി റായ്ബറേലിയിൽ നിന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്.

Tags:    
News Summary - ‘My opponent is Priyanka Vadra’: Smriti Irani on battle for Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.