കൊഹിമ: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മോൺ കൊഹിമയിലെ കൊന്യാക് യൂനിയൻ ഓഫീസും അസം റൈഫിൾസ് ക്യാമ്പും ജനക്കൂട്ടം തകർത്തു.
ഞായറാഴ്ച വൈകീട്ടാണ് രോഷാകുലരായ നാട്ടുകാർ പ്രതിഷേധിച്ചത്. അക്രമത്തെ കുറിച്ചുള്ള കൂടുതൽ വിവരം അറിവായിട്ടില്ല. ജില്ലയിൽ ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയെങ്കിലും അക്രമണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് നാഗാലാൻഡ് മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിൽ വെടിവെപ്പുണ്ടായത്. തീവ്രവാദികളെന്ന് കരുതി ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്കെതിരെ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. കൽക്കരി ഖനിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
സംഭവം അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നുമാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.