കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗാലാൻറിൽ ഉണ്ടായ പ്രതിഷേധത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ രാജിവെക്കണമെന്നാവശ്യം നിരസിച്ച് മുഖ്യമന്ത്രി ടി.ആർ സെലിയാങ്. അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കിംവദന്തികളിൽ വീണുപോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
മന്ത്രിസഭ ഒന്നാകെ രാജിവെക്കണമെന്നത് ഭരണഘടനാ വിരുദ്ധവുമായ ആവശ്യമാണ്. അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പ്രക്ഷോഭകരായ രണ്ടു യുവാക്കൾ മരിച്ച സംഭവത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും മന്ത്രിസഭയും വൈകീട്ട് നാലുമണിക്ക് മുമ്പ് രാജിവെക്കണമെന്ന് നാഗാലാൻറ് ട്രൈബ്സ് ആക്ഷൻ കമ്മിറ്റി വ്യാഴാഴ്ച അന്ത്യശാസനം നൽകിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോ–ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു.
പ്രക്ഷോഭകർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിന് ഉത്തരവാദികളായ പൊലീസ് കമ്മീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്പെൻറ് ചെയ്യണമെന്നും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭകർ ആവശ്യെപ്പട്ടിട്ടുണ്ട്.
അക്രമങ്ങൾ വ്യാപിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു. ദിമാപൂർ കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറേയും സ്ഥലം മാറ്റുകയും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മന്ത്രിസഭ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രക്ഷോഭകർ ഉറച്ചു നിന്നു. അതിന് തയാറല്ലെന്ന് അറിയിച്ചതോടെദിമാപൂരിലെ മുഖ്യമന്ത്രിയുടെ സ്വവസതിയും തെരഞ്ഞെടുപ്പ് കമ്മീഷെൻറ കൊഹിമയിലെ ഒാഫീസും പ്രക്ഷോഭകർ അടിച്ചു തകർത്തു.
സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്ര സേനയെ കൊഹിമയിലേക്ക് അയച്ചു. കൊഹിമ, ദിമാപുര്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പ്രതിഷേധക്കാരുമായി ചർച്ച നടത്താനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.