ഹൈദരാബാദ്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് എ.ഐ.എം.ഐ.എമ്മിനെയും തന്നെയും പഴിക്കുന്ന കോൺഗ്രസിന് കണക്കുകൾ നിരത്തി അസദുദ്ദീൻ ഉവൈസിയുടെ മറുപടി. ''തങ്ങൾ മത്സരിച്ച 20 സീറ്റുകളിൽ ആറെണ്ണത്തിലാണ് എൻ.ഡി.എ ജയിച്ചത്. ഇതിൽ അഞ്ചിലും എ.ഐ.എം.ഐ.എം സ്ഥാനാർഥികൾ നേടിയ വോട്ടുകളേക്കാൾ ഭൂരിപക്ഷമാണ് അവർക്കുള്ളത്. അതിനർഥം, ഞങ്ങൾ മത്സരിച്ചിട്ടില്ലെങ്കിലും അവിടങ്ങളിൽ അവർ ജയിക്കുമായിരുന്നു എന്നാണ്. ഈ സീറ്റുകളിൽ എൻ.ഡി.എയെ പരാജയപ്പെടുത്തുന്നതിൽ മഹാസഖ്യത്തിനാണ് വീഴ്ച സംഭവിച്ചത്'' ഉവൈസി ട്വീറ്റിൽ വ്യക്തമാക്കി.
ഇന്ത്യയിൽ എവിടെ തെരെഞ്ഞടുപ്പ് നടന്നാലും തെൻറ പാർട്ടിയായ എ.ഐ.എം.ഐ.എം മത്സരിക്കുമെന്നും ഭരണഘടന അനുവദിച്ചു നൽകിയ അവകാശം പാടില്ലെന്ന് പറയാൻ അവർ ആരാണെന്നും അദ്ദേഹം ചോദിച്ചു.
'മത്സരിച്ച 20 സീറ്റുകളിൽ അഞ്ചിടത്ത് ഞങ്ങൾ ജയിച്ചു. ബാക്കി ഒമ്പതിൽ മഹാസഖ്യവും ആറിൽ എൻ.ഡി.എയും വിജയിച്ചു. എൻ.ഡി.എ വിജയിച്ച സീറ്റുകളിൽ ഞങ്ങളുടെ വോട്ടുകളേക്കാൾ ഉയർന്നതാണ് അവരുടെ ഭൂരിപക്ഷം. തീവ്രവാദ പശ്ചാത്തലമുള്ള ദുർഗ വാഹിനിയുടെ നേതാവായിരുന്ന ആളെയാണ് ആർ.ജെ.ഡി ഷേർഘട്ടിയിൽ സ്ഥാനാർഥിയാക്കി വിജയിപ്പിച്ചത്. മൗലികവാദത്തെക്കുറിച്ചും വോട്ട് ഭിന്നിപ്പിക്കുന്നതിനെ കുറിച്ചും എന്നിട്ടും വിമർശകർ എന്താണ് പറയുന്നത്?' -ഉവൈസി ചോദിച്ചു.
ഉവൈസിയുടെ പാർട്ടി മത്സരിച്ച ഛാട്ടപ്പൂർ, ബരാരി, പ്രാൺപൂർ, നർപട് ഗഞ്ച്, സാഹെബ് ഗഞ്ച്, റാണി ഗഞ്ച് എന്നിവിടങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥികൾ ജയിച്ചത്. ഇവിടങ്ങളിലെ വോട്ടുനില പട്ടിക സഹിതം അദ്ദേഹം പുറത്തുവിട്ടു.
ഇതുപ്രകാരം ഛാട്ടപ്പൂരിൽ ബി.ജെ.പിക്ക് 20,635 ആണ് ഭൂരിപക്ഷം. അതേസമയം എ.ഐ.എം.ഐ.എം നേടിയത് വെറും 1990 വോട്ടുകൾ മാത്രം. ബരാരിയിൽ ജെ.ഡി.യു 10,438 വോട്ടിെൻറ ഭൂരിപക്ഷം നേടിയപ്പോൾ എ.ഐ.എം.ഐ.എം 6,598 വോട്ടുമാത്രമാണ് നേടിയത്. പ്രാൺപൂരിൽ ബി.ജെ.പിക്ക് 2,972 വോട്ടാണ് ഭൂരിപക്ഷം. എന്നാൽ, എ.ഐ.എം.ഐ.എം 508 വോട്ടുമാത്രമാണ് ഇവിടെ നേടിയത്.
നർപട് ഗഞ്ചിൽ ബി.ജെ.പിക്ക് 28,610 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ എ.ഐ.എം.ഐ.എം നേടിയതാവട്ടെ 5,495 വോട്ട്. സാഹെബ് ഗഞ്ചിൽ എൻ.ഡി.എ ഘടക കക്ഷിയായ വി.ഐ.പി 15,333 േവാട്ട് ഭൂരിപക്ഷം നേടിയപ്പോൾ ഉവൈസിയുടെ പാർട്ടി 4,055 വോട്ടുമാത്രമാണ് ആകെ നേടിയത്.
റാണിഗഞ്ചിൽ മാത്രമാണ് എ.ഐ.എം.ഐ.എം സ്ഥാനാർഥി ഉണ്ടായിരുന്നില്ലെങ്കിൽ മഹാസാഖ്യം വിജയിക്കാൻ സാധ്യതയുണ്ടായിരുന്നത്. ഇവിടെ എൻ.ഡി.എ 2,304 ഭൂരിപക്ഷം നേടിയപ്പോൾ എ.ഐ.എം.ഐ.എം 2,412 വോട്ടുകൾ നേടി. ഈ വോട്ട് ആർ.ജെ.ഡി സ്ഥാനാർഥിക്ക് ലഭിച്ചിരുന്നെങ്കിൽ മഹാസഖ്യം ഒരുസീറ്റിൽ കൂടി വിജയിച്ചേനേ.
Congress is still shouting 'vote katwa' just as before. They've already started blaming their own failure on @aimim_national's success in #BiharElections. Here are the facts:
— Asaduddin Owaisi (@asadowaisi) November 11, 2020
-We contested 20 seats, won 5, MGB won 9 & NDA, 6
-On seats where NDA won, the victory margin... [1/2]
കോൺഗ്രസ്-ആർ.ജെ.ഡി-ഇടതു കക്ഷികൾ ഉൾക്കൊള്ളുന്ന മഹാസഖ്യം തനിക്കു നേരെ മുഖം തിരിച്ചതോടെയാണ് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയെപോലുള്ള ചെറുകക്ഷികളുമായി ചേർന്ന് ഐ.എം.ഐ.എം 20 മണ്ഡലങ്ങളിൽ മത്സരിച്ചതെന്നും ഹൈദരാബാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഉവൈസി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ബി.ജെ.പിക്ക് അധികാരത്തിലേറാൻ വഴിയൊരുക്കിയത് കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്താണെന്ന് തിരിച്ചു ചോദിച്ചു.
...was higher than our votes. NDA would have won regardless of our candidate. In other words, MGB failed to defeat NDA on these seats
— Asaduddin Owaisi (@asadowaisi) November 11, 2020
In Sherghati, RJD fielded a candidate from extremist Durga Vahini but still won. What does that say about radicalisation & 'vote cutters'? [2/2] pic.twitter.com/r68GGTGv3a
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.