ബാല്യകാലത്ത്​ നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ്​ നടി നീന ഗുപ്​ത; ആരോടും പറയാതിരുന്നതിന്‍റെ കാരണവും

മുംബൈ: ബാല്യകാലത്തിൽ നേരിട്ട ലൈംഗിക ആക്രമണങ്ങളെക്കുറിച്ച്​ വെളി​െപ്പടുത്തി​ ബോളിവുഡ്​ സിനിമ -സീരിയൽ താരം നീന ഗുപ്​ത. 'സച്ച്​ കഹുൻ തോ' എന്ന ആത്മകഥയിലാണ്​ നടിയുടെ വെളിപ്പെടുത്തൽ.

സ്​കൂൾ കാലം മുതൽ നേരിട്ട ദുരനുഭവങ്ങളാണ്​ താരം പങ്കുവെച്ചത്​. ഭയമായതിനാൽ ആരോടും തുറന്നുപറഞ്ഞിരുന്നില്ലെന്നും നടി പറയുന്നു.

സ്​കൂളിൽ പഠിക്കു​േമ്പാൾ നേത്രരോഗ വിദഗ്​ധൻ ലൈംഗികോപദ്രവം ഏൽപ്പിച്ചതും ഇക്കാര്യം അമ്മയോട്​ പറയാതിരുന്നതിന്‍റെ കാരണവും നടി പങ്കുവെച്ചു.

ആക്രമണവിവരം പങ്കുവെച്ചാൽ തന്നെ കുറ്റപ്പെടുത്തുമോയെന്ന കാരണത്താൽ അമ്മയോട്​ പറഞ്ഞില്ല. നേ​ത്രരോഗവിദഗ്​ധന്‍റെ ആദ്യം തന്നെ കണ്ണ്​ പരിശോധിക്കാൻ തുടങ്ങി. പിന്നീട്​ കണ്ണുമായി ബന്ധ​മില്ലാ​ത്ത മറ്റു ശരീരഭാഗങ്ങളിൽ അയാൾ സ്​പർശിക്കുകയായിരുന്നു. ഉള്ളിൽ ഭയം നിറഞ്ഞിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ വെറുപ്പ്​ തോന്നി. വീടിന്‍റെ ഒരു മൂലയിൽ ഇരുന്ന്​ ആരും കാണാതെ കരഞ്ഞു. പക്ഷേ അമ്മയോട്​ തുറന്നുപറഞ്ഞില്ല, കാരണം അമ്മ എ​െന്‍റ തെറ്റുമൂലമാണ്​ ഇത്തരത്തിൽ സംഭവിച്ചതെന്ന്​ കുറ്റപ്പെടുത്തുമെന്ന്​ തോന്നി. ഡോക്​ടറെ ഞാൻ പ്രലോഭിപ്പിച്ചുവെന്ന്​ കുറ്റപ്പെടുത്തിയേക്കുമെന്നും ഭയപ്പെട്ടു -നീന ഗുപ്​ത പറയുന്നു.

നിരവധി തവണ ഡോക്​ടർമാരിൽനിന്ന്​ ഇത്തരം അനുഭവം നേരിട്ടതായും നടി പറയുന്നു. വൈകിയാണ്​ താൻ മാത്രമല്ല ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതെന്ന്​ മനസിലാക്കി. എന്നാൽ നിരവധി പെൺകുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിട്ടതായും അവർ ഭയം മൂലം ഇവ വെളിപ്പെടുത്താൻ തയാറായിട്ടില്ലെന്നും നീന ഗുപ്​ത പറയുന്നു. 

Tags:    
News Summary - Neena Gupta recalls horrifying molestation incidents from childhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.