ന്യൂഡൽഹി: നീതി ആയോഗിൻെറ അഞ്ചാമത് യോഗം ജൂൺ 15ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ അധ്യക്ഷത വ ഹിക്കും. സംസ്ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാർ, ലഫ്റ്റനൻറ് ഗവർണമാർ, കേന്ദ്രമന്ത്രിമാർ, സീനിയർ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കടുക്കും.
വാട്ടർമാനേജ്മെൻറ്, കൃഷി, സുരക്ഷാ എന്നിവയെ കുറിച്ചുള്ള ചർച്ചകളും യോഗത്തിലുണ്ടാവും. രണ്ടാം മോദി സർക്കാറിന് കീഴിൽ നീതി ആയോഗിൻെറ ആദ്യ യോഗമാണിത്. നീതി ആയോഗിൻെറ ആദ്യ യോഗം നടന്നത് 2015 ഫെബ്രുവരി 8നാണ്. ആസൂത്രണ കമീഷന് പകരമാണ് മോദി സർക്കാർ നീതി ആയോഗ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.