ഗാന്ധിജി വെടിയേറ്റപ്പോൾ ഹേരാം എന്ന്​ വിളിച്ചില്ലെന്ന്​ പറഞ്ഞിട്ടില്ല - കല്യാണം​

ചെന്നൈ: മരണ സമയത്ത്​ മഹാത്​മാ ഗാന്ധിജി ‘ഹേ രാം’ എന്ന്​ ഉച്ചരിച്ചിട്ടില്ലെന്ന്​ പറഞ്ഞ്​ രാജ്യ​െത്ത ഞെട്ടിച്ച വെങ്കിട്ട കല്യാണം ത​​​​െൻറ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്ന ആരോപണവുമായി രംഗത്ത്​. 

ഗാന്ധിജി ഹേ രാം എന്ന്​ ഉച്ചരിച്ചിട്ടില്ലെന്ന്​ താനൊരിക്കലും പറഞ്ഞിട്ടില്ല. ഹേ രാം എന്ന്​ ഗാന്ധിജി പറയുന്നത്​ താൻ കേട്ടിട്ടില്ല എന്നാണ്​ പറഞ്ഞതെന്ന്​ വെങ്കിട്ട കല്യാണം പി.ടി.​െഎയോട്​ പറഞ്ഞു.  വെടിയേറ്റപ്പോൾ കൂടിയിരുന്നവരെല്ലാവരും ബഹളം വെക്കുകയായിരുന്നു. അതിനാൽ എനിക്ക്​ ഒന്നും കേൾക്കാൻ സാധിച്ചില്ല. അദ്ദേഹം ഹേ രാം എന്ന്​ പറഞ്ഞിരിക്കാം. പ​േക്ഷ,  ഞാൻ കേട്ടിട്ടില്ല- കല്യാണം പറഞ്ഞു. 

1943 മുതൽ 1948 വരെ ബാപ്പുവി​​​​െൻറ പേഴ്​സണൽ സെക്രട്ടറിയായിരുന്നു വെങ്കിട്ട കല്യാണം. 1948 ജനുവരി 30 ന്​ ഗോഡ്​സെയുടെ വെടിയേറ്റ്​ ഗാന്ധിജി കൊല്ലപ്പെടു​േമ്പാൾ ആ സംഭവത്തിന്​ ദൃക്​സാക്ഷിയായിരുന്നു കല്യാണം. ഗാന്ധിയെ ഗോഡ്​സെ െകാന്നത് ഒരു തവണയാണ്​​. എന്നാൽ ഗാന്ധി നൽകിയ പാഠങ്ങൾ പിന്തുടരാത്ത രാഷ്​ട്രീയക്കാർ ദിവസവും അദ്ദേഹത്തെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. 

2006ൽ കൊല്ലത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ഗോഡ്​സെയുടെ വെടിയേറ്റ്​ വീഴു​േമ്പാൾ ഗാന്ധി ഹേ രാം എന്ന്​ ജപിച്ചിട്ടില്ലെന്ന്​ കല്യാണം പറഞ്ഞത്​. തുടർന്ന്​ ഗാന്ധിജിയു​െട കൊച്ചുമകൻ തുഷാർ ഗാന്ധിയടക്കമുള്ളവർ കല്യാണത്തെ വിമർശിച്ചിരുന്നു. 

Tags:    
News Summary - Never Said "Hey Ram" Weren't Bapu's Last Words -Venkita Kalyanam - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.