കൊൽക്കത്ത: ഖര, ദ്രാവക മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ പശ്ചിമ ബംഗാൾ സർക്കാറിന് 3500 കോടി രൂപ പിഴയിട്ടു. പരിസ്ഥിതി പ്രവർത്തകൻ സുഭാഷ് ദത്ത നൽകിയ ഹരജിയിൽ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ദ്രവമാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചക്ക് നഷ്ടപരിഹാരമായി 3000 കോടിയും ഖരമാലിന്യത്തിന് 500 കോടിയുമാണ് പിഴയിട്ടത്. ആറുമാസത്തിനകം പ്രശ്നം പരിഹരിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി നേരിട്ട് ഇത് നിരീക്ഷിച്ച് ഉറപ്പുവരുത്തണം.
രണ്ടാഴ്ചയിലൊരിക്കൽ ജില്ല മജിസ്ട്രേറ്റുമാരും നിരീക്ഷിക്കണം. പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പ്രതിദിനം 2758 ദശലക്ഷം ലിറ്റർ മലിനജലമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. 1268 ദശലക്ഷം ലിറ്ററിൽ കൂടുതൽ സംസ്കരിക്കുന്നില്ല. ഇത് അപര്യാപ്തമാണെന്ന് ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.