ചെന്നൈ: ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ എൻ.െഎ.എ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ഉൗർജിതം. ശ്രീലങ്കൻ ആക്രമണത്തിെൻറ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കുന്ന െഎ.എസ് നേതാവ് സഹ്റാൻ ഹാഷിം ചെന്നൈ ഉൾപ്പെടെ വിവിധ തെന്നിന്ത്യൻ നഗരങ്ങളിൽ എത്തിയിരുന്നതായും ഇയാളുമായി തമിഴ്നാട്ടിലെ പത്തോളം പേർ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
എൻ.െഎ.എ മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുമായി ചുറ്റിപ്പറ്റിയാണ് പരിശോധനകൾ നടക്കുന്നത്. തമിഴ്നാട്ടിലെ സംഘ്പരിവാർ സംഘടന നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എൻ.െഎ.എ അറസ്റ്റ് ചെയ്ത പ്രതികൾ നിലവിൽ എൻ.െഎ.എ നിരീക്ഷണത്തിലാണ്. മൂന്നു മാസം മുമ്പ് ചെന്നൈ മണ്ണടിയിൽ ഹാഷിം എത്തിയിരുന്നതായും എൻ.െഎ.എക്ക് വിവരം ലഭിച്ചിരുന്നു.
ബുധനാഴ്ച ചെന്നൈ പൂന്ദമല്ലിയിലെ സ്വകാര്യ അപ്പാർട്മെൻറ് കെട്ടിടത്തിൽ നടന്ന റെയ്ഡിൽ പാസ്പോർട്ട് ഉൾപ്പെടെ മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന കൊളംബോ സ്വദേശി താനുക് റോഷൻ (33) പിടിയിലായി. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്കും മക്കൾക്കും ആവശ്യമായ രേഖകളുണ്ടായിരുന്നു. താനുക് റോഷൻ ‘സുദർശൻ’ എന്ന പേരിലാണ് വീട് വാടകക്ക് എടുത്തിരുന്നത്. ശ്രീലങ്കയിൽ ഇയാളുടെ പേരിൽ കൊലപാതകക്കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നുണ്ട്. തൗഹീദ് ജമാഅത്ത് ഉൾപ്പെടെ ചില സംഘടനകളും നിരീക്ഷണത്തിലാണ്.
2018 ഫെബ്രുവരിയിൽ കുംഭകോണത്ത് രാമലിംഗം കൊല്ലപ്പെട്ട കേസിൽ 11 പേരെ അറസ്റ്റ് ചെയ്ത് തിരുച്ചി ജയിലിലടച്ചിരുന്നു. ഇവരുടെ തഞ്ചാവൂർ, ശിവഗംഗ, തിരുച്ചി തുടങ്ങിയ ജില്ലകളിലെ വീടുകളിലും ബന്ധെപ്പട്ട കേന്ദ്രങ്ങളിലും എൻ.െഎ.എ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.