സമൂഹ മാധ്യമങ്ങളിൽ സർക്കാർ വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെക്കരുതെന്ന് ജീവനക്കാരോട് ടാറ്റ

ന്യൂഡൽഹി: സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസര്‍ച് (ടി.ഐ.എഫ്.ആർ).

'ഡിപ്പാർട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജിയിലെ ഓഫിസ് സൗകര്യങ്ങളുടെ ഫോട്ടോഗ്രാഫുകളും വിഡിയോകളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നതും അസംതൃപ്തരായ ചില ജീവനക്കാര്‍ സര്‍ക്കാര്‍വിരുദ്ധ ഉള്ളടക്കം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയും ഡിപ്പാർട്മെന്‍റും വിലക്കിയിട്ടുണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, അതിന്റെ കേന്ദ്രങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഡിയോകളുടെ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. ഇത് ഗുരുതരമായ സുരക്ഷ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

സര്‍ക്കാര്‍വിരുദ്ധ ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യരുത്. കുടുംബാംഗങ്ങളും ഇതേക്കുറിച്ച് വിലയിരുത്തല്‍ നടത്തണമെന്നും ടി.ഐ.എഫ്.ആർ ഏപ്രില്‍ 13ന് ജീവനക്കാർക്കായി പുറപ്പെടുവിച്ച കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Tata Institute of Fundamental Research Asks Employees Not to Share ‘Anti-Govt’ Posts Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.