ന്യൂഡൽഹി: ഗോവയിൽ ബീഫിന് ക്ഷാമമുണ്ടാകില്ലെന്നും അഥവാ, അങ്ങനെയുണ്ടായാൽ കർണാടകയിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി മനോഹർ പരീകർ. ആവശ്യമെങ്കിൽ കർണാടകയിലെ ബൽഗാമിൽനിന്ന് ബീഫ് കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന ബീഫ് ഡോക്ടർ ഉൾപ്പെടുന്ന വിദഗ്ധ സംഘം അതിർത്തിയിൽവെച്ച് പരിശോധിച്ചശേഷമായിരിക്കും സംസ്ഥാനത്ത് വിതരണം ചെയ്യുക. അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോംപ്ലക്സിൽ പ്രതിദിനം 200 കിലോയാണ് വിൽക്കുന്നത്. മൃഗങ്ങളെ അറുക്കാൻ കർണാടകയിൽനിന്ന് എത്തിക്കുന്നതിനെ സർക്കാർ തടയില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.