ന്യൂഡൽഹി: അസാധു നോട്ട് 2016 ഡിസംബർ 30 ന് ശേഷം കൈവശം വച്ചുവെന്നതിനാൽ ഹരജിക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അസാധുവാക്കിയ നോട്ടുകൾ മാറ്റിക്കിട്ടാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യെപ്പട്ട് സുപ്രീം കോടതിയിൽ നൽകിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് ഹരജി പരിഗണനക്ക് വന്നത്. ഹരജിക്കാർക്കെതിരെ കേസെടുക്കില്ലെന്ന് അേറ്റാർണി ജനറൽ കെ.കെ വേണുഗോപാൽ ഉറപ്പു നൽകി. എന്നാൽ ഹരജിയിൽ പരാമർശിച്ച തുകക്ക് മാത്രമേ ഇത് ബാധകമാകൂവെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. അവരുടെ ൈകവശം ഹരജിയിൽ കാണിക്കാത്ത തുക ഉണ്ടെങ്കിൽ അതിന് സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതിയിൽ സർക്കാർ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരും നോട്ട് അസാധുവാക്കിയ കാലഘട്ടത്തിൽ ആശുപത്രിയിലായിരുന്നവരും വിദേശത്തായിരുന്നവരുമാണ് നോട്ട് മാറ്റിക്കിട്ടാൻ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിെയ സമീപിച്ചത്.
എന്നാൽ നോട്ട് അസാധുവാക്കൽ നിയമം ഭരണഘടനാ സാധുതയുള്ളതായതിനാൽ താത്കാലിക ഉത്തരവ് പുറപ്പെടുവിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാബെഞ്ചിനു മുമ്പാകെയുള്ള നോട്ട് അസാധുവാക്കൽ നിയമത്തിെൻറ സാധുത പരിശോധിക്കുന്ന ഹരജിയിൽ കക്ഷിചേരാമെന്നും കോടതി ഹരജിക്കാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.