ഹാഫിസ്​ സഇൗദി​െൻറ മോചനം: പാകിസ്​താന്​ ശക്​തമായ മറുപടിയുമായി ജെയ്​റ്റ്​ലി

സൂറത്ത്​:  ഹാഫിസ്​ സഇൗദിനെ മോചിപ്പിച്ച പാകിസ്​താൻ സർക്കാറി​​െൻറ നടപടിയെ ശക്​തമായി വിമർശിച്ച്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. തീവ്രവാദത്തെ പിന്തുണക്കുന്നവർക്ക്​ ആഗോളതലത്തിൽ സ്ഥാനമുണ്ടാവില്ലെന്ന്​  ജെയ്​റ്റ്​ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മുകശ്​മീരിൽ ആയിരക്കണക്കിന്​ ആളുകൾ സൈന്യത്തിന്​ നേരെ മുമ്പ്​ കല്ലെറിഞ്ഞിരുന്നു. തീവ്രവാദപ്രവർത്തനങ്ങളും സംസ്ഥാനത്ത്​ കൂടുതലായിരുന്നു. എന്നാൽ, നോട്ട്​ നിരോധനത്തിന്​ ശേഷം ഇതിൽ കുറവ്​ വന്നിട്ടുണ്ട്​. നോട്ട്​ നിരോധനം അക്രമത്തെ തടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ആറ്​ മാസത്തിനിടയിലെ രാജ്യത്തെ സൈനികരുടെ പ്രവർത്തനത്തിലൂടെ തീവ്രവാദ നേതാക്കൾക്ക്​ ഇനി ഇന്ത്യയിൽ പിടിച്ച്​ നിൽക്കാൻ സാധിക്കില്ലെന്നത്​ മനസിലായെന്നും ജെയ്​റ്റ്​ലി പറഞ്ഞു.
 

Tags:    
News Summary - No place for those backing terrorism: Jaitley snubs Pak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.