ന്യൂഡൽഹി: ആർ.എസ്.എസ് തത്വങ്ങളെ എതിർക്കുന്നതിന് കാരണങ്ങളില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
ആർഷ ഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ സ്വഭാവ രൂപീകരണം ലക്ഷ്യമിടുന്ന സംഘടനയാണ് ആർ.എസ്.എസെന്നും അദ്ദേഹം പറഞ്ഞു.
മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുക്കുന്നതു സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വെങ്കയ്യ നായിഡുവിെൻറ പ്രതികരണം. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നാനാജി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവ് പോലും ആർ.എസ്.എസിെൻറ ഗുണവശങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്ന് 1930ൽ മഹാത്മാഗാന്ധി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.