ഭോപാൽ: പ്രദേശത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ച് പരാതി പറഞ്ഞ ബി.ജെ.പി പ്രവർത്തകരെ അപമാനിച്ച് ഭോപാൽ എം. പി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ. ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു എം.പിയുടെ മറുപടി.
‘‘ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ ഓവുചാൽ വൃത്തിയാക്കാനോ ശൗചാലയം വൃത്തിയാക്കാ നോ അല്ല. ഞാൻ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി സത്യസന്ധമായി ചെയ്യും. ഇക്കാര്യം മുമ്പ് പറഞ്ഞതാണ്, ഇ നിയും പറയും.’’ -പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു.
മണ്ഡലത്തിൻെറ ആകെയുള്ള വികസനത്തിനായി എം.എൽ.എമാർ, മുനിസിപ്പൽ കൗൺസിലർമാർ ഉൾപ്പടെയുള്ള തദ്ദേശ പ്രതിനിധികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് എം.പിയുടെ ചുമതലയെന്നും എപ്പോഴും തന്നെ വിളിക്കുന്നതിന് പകരം പ്രാദേശിക പ്രശ്നങ്ങൾ പ്രാദേശിക പ്രതിനിധികൾ വഴി പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രജ്ഞ സിങ് ഠാക്കൂർ കൂട്ടിച്ചേർത്തു.
സെഹോർ എന്ന സ്ഥലത്തെ ബി.ജെ.പി പ്രവർത്തകരോടാണ് പ്രജ്ഞ സിങ് ഠാക്കൂർ മോശമായി സംസാരിച്ചത്. ഒന്നാം നരേന്ദ്ര മോദി സർക്കാറിൻെറ സ്വച്ഛ് ഭാരത് പദ്ധതിയെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നതിനിടെയാണ് പ്രജ്ഞ സിങ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.
2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക ഗോഡ്സേ ദേശ ഭക്തനാണെന്ന് പറഞ്ഞ് ഇവർ വിവാദം സൃഷ്ടിച്ചിരുന്നു. ഇൗ പ്രസ്താവനയെ തള്ളി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഒരിക്കലും പൊറുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു.
#WATCH BJP MP from Bhopal, Pragya Thakur in Sehore: Hum naali saaf karwane ke liye nahi bane hain. Hum aapka shauchalaya saaf karne ke liye bilkul nahi banaye gaye hain. Hum jis kaam ke liye banaye gaye hain, vo kaam hum imaandaari se karenge. #MadhyaPradesh pic.twitter.com/VT4pcGKkYx
— ANI (@ANI) July 21, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.