ഓം ബിർള ലോക്സഭ സ്പീക്കർ; പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

ന്യൂഡൽഹി: ഓം ബിർള 18ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദവോ​ട്ടോടെയാണ് ഓം ബിർളയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയമാണ് ലോക്സഭ പാസാക്കിയത്. സ്പീക്കർ തെരഞ്ഞെടുപ്പി​നിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിർളയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്.

1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്.ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി ​പ്ര​തി​പ​ക്ഷ​ത്തി​ന് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെയാണ് സ്പീ​ക്ക​ർ പ​ദ​വി​യി​ൽ സ​മ​വാ​യ നീ​ക്കം പൊ​ളി​ഞ്ഞതും പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയതും. എ​ൻ.​ഡി.​എ​യു​ടെ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥിയായ ബി.​ജെ.​പി​ എം.പി ഓം ​ബി​ർ​ള​ക്കെ​തി​രെ മുതിർന്ന കോൺഗ്രസ് നേതാവ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെയാണ് ഇ​ൻ​ഡ്യ സ​ഖ്യം മത്സരിപ്പിച്ചത്.

എന്നാൽ, ഇന്ന് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പിന്തുണക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള ഇൻഡ്യ സഖ്യത്തിലെ പ്രമുഖ കക്ഷികളെല്ലാം അറിയിച്ചിരുന്നു. തങ്ങ​ളോട് ആലോചിക്കാതെയാണ് സ്പീക്കർ സ്ഥാനാർഥിയെ ഇൻഡ്യ സഖ്യം പ്രഖ്യാപിച്ചതെന്നായിരുന്നു തൃണമൂലിന്റെ ആരോപണം. പിന്നീട് സഖ്യ സ്ഥാനാർഥിക്ക് തൃണമൂൽ പിന്തുണയറിയിക്കുകയായിരുന്നു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി പ്ര​തി​പ​ക്ഷ​ത്തി​ന് ന​ൽ​കുകയെന്ന കീഴ്വഴക്കം അംഗീകരിക്കാൻ ത​യാ​റാ​യാ​ൽ സ്പീക്കറുടെ കാര്യത്തിൽ സമവായമാകാമെന്ന നി​ല​പാ​ടാ​ണ് ഇ​ൻ​ഡ്യ സ​ഖ്യം സ്വീ​ക​രി​ച്ച​ത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താൻ ഇൻഡ്യ സഖ്യം തയാറായത്. 542 അം​ഗ സ​ഭ​യി​ൽ 271 വോ​ട്ടാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ വേ​ണ്ടിയിരുന്നത്.


Tags:    
News Summary - Om birla Loksabha speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.