കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ സർവേ പാർക്ക് മേഖലയിലെ ബാങ്കിൽ കളിത്തോക്ക് ഉപയോഗിച്ച് കവർച്ചക്ക് ശ്രമിച്ച 31 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച 3 മണിയോടെയാണ് സംഭവം. തപാൽ വകുപ്പ് ജീവനക്കാരനായ ദലിം ബസു ബാങ്കിനുള്ളിലേക്ക് കയറി കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭവനവായ്പ അടക്കുന്നതിനും മറ്റു സാമ്പത്തിക കാര്യങ്ങളുമാണ് ബസുവിനെ കവർച്ചയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ കൈവശം കളിത്തോക്കാണെന്ന് മനസ്സിലാക്കിയതോടെ ബാങ്ക് മാനേജറും മറ്റ് ഇടപാടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. കളിത്തോക്കിന് പുറമേ ഇയാളിൽ നിന്ന് കത്തി കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - One arrested for attempting to rob a bank using a toy gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.