മുംബൈ: മുംബൈയിൽ നാല് വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കാണ്ടിവാലിയിൽനിന്നാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെ ബുധനാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും. സംഭവത്തിന്റെ ഉദ്ദേശ്യവും പ്രവർത്തനരീതിയും സംബന്ധിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
മുംബൈ കാണ്ടിവാലിയിൽ മാതാവിനൊപ്പം താമസിക്കുന്ന അൻഷ് അൻസാരി എന്ന കുട്ടിയെ ആണ് കഴിഞ്ഞ ശനിയാഴ്ച ഇറാനിവാഡിയിലെ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അൻഷ് അൻസാരിയും മാതാവും മുത്തശ്ശിയെ കാണാൻ പോയിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പുറത്ത് ഉറങ്ങിക്കിടന്നപ്പോൾ, സൈക്കിളിൽ എത്തിയ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്ന് പൊലീസ് പറഞ്ഞു. 45 മിനിറ്റിനുശേഷം മൃതദേഹം തിരികെ ഉപേക്ഷിച്ചു. വസ്ത്രങ്ങൾ നനഞ്ഞിരുന്നതിനാൽ മുങ്ങിമരിച്ചതായിരിക്കാമെന്ന് പോലീസ് ആദ്യം സംശയിച്ചു. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തുകയായിരുന്നു. കൂട്ടു പ്രതികളെ അടക്കം അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.