ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോൺഗ്രസിെൻറ നേതൃത്വത്തിൽ ഇംപീച്ച്മെൻറ് നോട്ടീസ് രാജ്യസഭയിൽ നൽകാൻ എം.പിമാർക്കിടയിൽ ഒപ്പുശേഖരണം തുടരുന്നു. അടുത്തയാഴ്ച പാർലമെൻറ് വീണ്ടും ചേരുേമ്പാൾ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാനാണ് നീക്കം.
നാലു സുപ്രീംകോടതി ജഡ്ജിമാർ വാർത്തസമ്മേളനം വിളിച്ച് ഉന്നയിച്ച പരാതികൾക്ക് യുക്തിസഹമായ നടപടി ഇത്രനാളായിട്ടും ചീഫ് ജസ്റ്റിസ് കൈക്കൊണ്ടില്ല എന്നതാണ് ഇംപീച്ച്െമൻറ് നടപടിക്ക് പ്രേരകം. 50 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ ചെയർമാന് ഇംപീച്ച്മെൻറ് നോട്ടീസ് നൽകേണ്ടത്. കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടക്കുന്നത്.
മറ്റു പാർട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇവർ. എൻ.സി.പി, സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.െഎ, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ, ബി.എസ്.പി എന്നിവയുടെ നേതാക്കളുമായി വിഷയം ചർച്ചചെയ്തിട്ടുണ്ട്. അതേസമയം, എൻ.ഡി.എ ഇതര പാർട്ടികൾക്കെല്ലാം പൂർണ യോജിപ്പില്ല. ടി.ഡി.പിയും ബി.ജെ.ഡിയും ഒപ്പിടിെല്ലന്ന് അറിയിച്ചു.
ഇത്തരമൊരു നോട്ടീസ് കിട്ടിയാൽ, അതിൽ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങൾ പരിശോധിക്കാൻ മൂന്നംഗ നിയമജ്ഞ സമിതി രാജ്യസഭ ചെയർമാൻ രൂപവത്കരിക്കുന്നതാണ് ആദ്യ പടി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടാൽ സഭ പ്രമേയം ചർച്ചക്കെടുക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ജഡ്ജിയെയും ഇംപീച്ച് ചെയ്തിട്ടില്ല. എന്നാൽ, ഇംപീച്ച്മെൻറ് പ്രമേയം ചർച്ചചെയ്തിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് പ്രമേയം ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.