ന്യൂഡൽഹി: ബാലറ്റ് പേപ്പർ ഒഴിവാക്കി തെരഞ്ഞെടുപ്പ് വോട്ടുയന്ത്രത്തിലേക്ക് മാറ്റി യത് സുതാര്യത ഉറപ്പുവരുത്താനും അട്ടിമറി തടയാനുമാണെങ്കിലും പ്രതിപക്ഷത്തിന് വോ ട്ടുയന്ത്രത്തിെൻറ കാവൽപണി കൂടി കിട്ടി. ഫലം അട്ടിമറിച്ചേക്കുമെന്ന ഭീതി വ്യാപകമായ തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണവും വോെട്ടടുപ്പും കഴിഞ്ഞിട്ടും വിശ്രമമില്ലാതെ പ ്രതിപക്ഷ പ്രവർത്തകർക്ക് വോട്ടുയന്ത്രങ്ങൾക്ക് കാവലിരിക്കേണ്ടി വന്നത്.
കോൺ ഗ്രസ് സ്ഥാനാർഥികൾ രാജ്യവ്യാപകമായി തങ്ങളുടെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രേ ാങ് റൂമുകൾ സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. രാജ്യത്തിെൻറ വിവിധ ഭ ാഗങ്ങളിൽ നിയമവിരുദ്ധമായി കൊണ്ടുപോയ വോട്ടുയന്ത്രങ്ങൾ പിടികൂടിയ വാർത്തകൾ കൂടി പുറത്തുവന്നതോടെ നേരത്തേ ഇല്ലാത്ത ഇടങ്ങളിലും കാവൽ തുടങ്ങി. ഏപ്രിൽ 11ന് വോെട്ടടുപ്പ് കഴിഞ്ഞ ഉത്തർപ്രദേശിലെ മീറത്തിൽ വോട്ടുയന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂമുകൾക്ക് മുന്നിൽ അന്ന് മുതൽ എസ്.പി -ബി.എസ്.പി- രാഷ്ട്രീയ ലോക്ദൾ പ്രവർത്തകർ കാവലിരിക്കുകയാണ്.
മൂന്നു പാർട്ടികളിൽനിന്ന് ആറു പേർ വീതം ആകെ 18 േപർക്കാണ് കാവൽചുമതല. സ്ട്രോങ്റൂമുകൾ സൂക്ഷിച്ച സ്ഥാപനങ്ങളുടെ കോമ്പൗണ്ടിന് പുറത്ത് പന്തൽ കെട്ടിയാണ് കൊടും വേനലിൽ വിവിധ പാർട്ടി പ്രവർത്തകർ കാവലിരിക്കുന്നത്. സ്ട്രോങ് റൂമിനടുത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഫൂേട്ടജ് പുറത്തുനിന്ന് 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പ്രവർത്തകർ.
വോട്ടുയന്ത്രങ്ങൾ കൊണ്ടുവന്നത് മുതൽക്ക് തങ്ങളിവിടെ കാവലുണ്ടെന്ന് ലഖ്നോവിലെ സ്േട്രാങ് റൂമിന് പുറത്ത് കാവലുള്ള കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പകലും രാത്രിയും ആളുകൾ മാറി മാറി 24 മണിക്കൂർ കാവൽ നിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവരെ തടയുമെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശിലെ റായ്ബറേലി, ഝാൻസി, ദൊമരിയാഗഞ്ച് അടക്കം നിരവധി മണ്ഡലങ്ങളിൽ സ്ട്രോങ് റൂമുകൾക്ക് ജാഗ്രത വേണമെന്ന പ്രിയങ്ക ഗാന്ധിയുടെ ആഹ്വാന പ്രകാരമാണ് കോൺഗ്രസ് ജയമുറപ്പിച്ച ചണ്ഡിഗഢിൽ കോൺഗ്രസ് പ്രവർത്തകർ കാവലിരിക്കുന്നത്.
കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഢിൽ ബി.ജെ.പിയും ചണ്ഡിഗഢ് അഡ്മിനിസ്ട്രേഷനും ചേർന്ന് വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താനുള്ള സാധ്യത തടയാനാണ് കോൺഗ്രസ് പ്രവർത്തകർ കാവൽ തുടങ്ങിയതെന്ന് കാവലിരിക്കുന്ന ജഗ്ജീത് സിങ് പറഞ്ഞു. സ്ട്രോങ് റൂമിനടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ നാലു പേർക്കാണ് ഒരു സമയമിരിക്കാൻ കഴിയുക.
കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് കത്തെഴുതിയതിനെ തുടർന്ന് ബോംബെയിലെ സ്ട്രോങ് റൂമുകൾക്ക് കാവൽ ശക്തമാക്കി. സ്ട്രോങ് റൂമുകളിലേക്ക് രാത്രികാലത്ത് സംശയാസ്പദമായ തരത്തിൽ ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മിലിന്ദ് ദേവ്റ ഇൗ ആവശ്യമുന്നയിച്ചത്. വോട്ടുയന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നത് തടയാൻ ജാമർ വെക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ചവാൻ കമീഷന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം ബി.ജെ.പി പ്രവർത്തകരും വോട്ടുയന്ത്രങ്ങൾക്ക് കാവൽനിൽക്കുന്നുണ്ട്. സ്ട്രോങ് റൂമിനടുത്ത് എന്തു നടക്കുന്നുവെന്ന് ഇതു വഴി കാണാം. നാലു വീതം പേരുടെ അഞ്ച് ഷിഫ്റ്റുകളാക്കി തിരിച്ച് 20 പേർക്കാണ് ഇവിടെ കാവലിനുള്ള ചുമതല നൽകിയിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകനായ ത്രിലോക് ചൗഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.