ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഭീമഹരജി. രാജ്യസഭാധ്യക്ഷനായ വെങ്കയ്യനായിഡു സഭയിൽ ഭരണപക്ഷ പാർട്ടിക്ക് അനുകൂലമായി പെരുമാറുന്നുവെന്നാണ് പ്രതിപക്ഷത്തിെൻറ പരാതി.
ആദ്യമായാണ് രാജ്യസഭാ അധ്യക്ഷനെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ഹരജി നൽകാനൊരുങ്ങുന്നത്.
ലോക്സഭാധ്യക്ഷൻ സുമിത്ര മഹാജനും ഹരജി നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്കു പുറമെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാക്കളും ഹരജിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യസഭ ടിവി ചാനൽ പ്രതിപക്ഷ പാർട്ടികളെ ഇകഴ്ത്തി കാണിക്കുകയും ഭരണപക്ഷ പാർട്ടിയുടെ നിലപാടുകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്. രാജ്യസഭാ വെബ്സൈറ്റിൽ നിന്നും പ്രതിപക്ഷത്തിെൻറ ചോദ്യവും അതിന് സർക്കാർ നൽകിയ മറുപടിയും ഒഴിവാക്കി. ചോദ്യങ്ങൾ നോട്ട് നിരോധനത്തെ കുറിച്ചും സഹകരണബാങ്കിൽ ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ നിക്ഷേപത്തെ കുറിച്ചുമായിരുന്നു. പിന്നീട് മാധ്യമങ്ങൾ ഇത് ചൂണ്ടിക്കാട്ടിയപ്പോൾ സൈറ്റിൽ തിരിച്ചെത്തിയെന്നും കോൺഗ്രസ് ചുണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.