ന്യൂഡൽഹി: സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരിക്കു ശേഷമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. തീയതി തീരുമാനിക്കാൻ കൂടുതൽ ചർച്ച വേണ്ടിവരുമെന്നും രാജ്യത്തെ അധ്യാപക പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മുഖാമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബോർഡ് പരീക്ഷ ഓൺലൈനായി നടത്താനുളള സാധ്യത മന്ത്രി തള്ളി. സിലബസിൽ 30 ശതമാനം കുറവുവരുത്തും.
പരീക്ഷയുമായി മുന്നോട്ടുപോകണമെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും താൽപര്യം. ബോർഡ് പരീക്ഷകളും സംയുക്ത പ്രവേശന പരീക്ഷയും നടത്താനാണ് സുപ്രീംകോടതി നിർദേശം. അധ്യയനത്തിന് ഓൺലൈൻ സംവിധാനം ഉപയോഗിച്ചെങ്കിലും ചെറിയ വിഭാഗം വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പരീക്ഷ ഓൺലൈനിലാക്കൽ ഉചിതമല്ല. രാജ്യത്തെ 24,000 സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ലാപ്ടോപ്പും മുടക്കംവരാത്ത ഇൻറർനെറ്റ് സൗകര്യവും ഉണ്ടെങ്കിലേ അതു നടത്താനാകൂ ഓൺലൈൻ പരീക്ഷ സാധ്യമാകൂ - മന്ത്രി പറഞ്ഞു. ജെ.ഇ.ഇ പരീക്ഷയിൽ 90 ചോദ്യങ്ങളിൽ വിദ്യാർഥികൾ 75 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയാവും. കോവിഡ് ഘട്ടത്തിലും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രയത്നിച്ച അധ്യാപകരെ വീരയോദ്ധാക്കളെന്നും മന്ത്രി വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.