മുംബൈ: അമർത്യ സെന്നിനെ കുറിച്ച ഡോക്യുമെൻററിയിൽനിന്ന് ആറ് വാക്കുകൾ നീക്കം ചെയ്യാൻ നിർദേശിച്ചത് ആ വാക്കുകൾ രാജ്യത്തെ മത സൗഹാർദം തകർക്കുമെന്ന ആശങ്കയെ തുടർന്നാണെന്ന് സെൻസർ ബോർഡ് അധ്യക്ഷൻ പഹ്ലജ് നിഹലാനി.
ഗുജറാത്ത്, ഹിന്ദു, ഇന്ത്യ, പശു, ഇക്കാലത്ത് ഉപയോഗിക്കുന്നു, വിരസം എന്നീ വാക്കുകളാണ് നൊേബൽ ജേതാവായ അമർത്യ സെന്നിനെ കുറിച്ച സുമൻ ഘോഷിെൻറ ഡോക്യുെമൻററിയിൽനിന്ന് ഒഴിവാക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഇൗ വാക്കുകൾ നീക്കംചെയ്താൽ അമർത്യ സെന്നിെൻറ വിചാരധാരക്ക് കേടുപറ്റില്ലെന്നും എന്നാൽ, അത് പ്രയോഗിച്ചാൽ മതസൗഹാർദമാണ് ഭീഷണിയിലാകുകയെന്നും നിഹലാനി അവകാശപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹികബാധ്യതയും സംവിധായകൻ ഒാർക്കണമെന്ന് പറഞ്ഞ അദ്ദേഹം തങ്ങളുടെ നിർദേശത്തിനു പിന്നിൽ സർക്കാറിെൻറ സമ്മർദമില്ലെന്ന് ആവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.