ഹൈദരാബാദ്: തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയാത്തതിനാലാണ് 'ലവ് ജിഹാദി'നെതിരെ നിയമങ്ങൾ കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുന്നതെന്ന ഉവൈസിയുടെ പ്രസ്താവനയിൽ ചൊടിച്ച് ബി.ജെ.പി. 'ലവ് ജിഹാദിൽ' നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉവൈസി ശ്രമിക്കുന്നെന്ന് ബി.ജെ.പി നേതാവ് എൻ.വി സുഭാഷ് പറഞ്ഞു.
വിഷയത്തിൽ പൊതുജനശ്രദ്ധ ഒഴിവാക്കാൻ ഒവൈസി ശ്രമിക്കുന്നു, മതപരിവർത്തനത്തിനു പിന്നിലെ ഗൂഡാലോചന തടയുന്നതിനായി മുന്നോട്ടുവച്ച നിയമത്തോടുള്ള അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള പ്രതികരണം കണ്ട് ആളുകൾ ഞെട്ടിയെന്നും സുഭാഷ് പറഞ്ഞു.
ഉവൈസിയുടെ പ്രസ്താവനകൾ 'ലവ് ജിഹാദിന്' തെറ്റായ നിറങ്ങൾ നൽകാനുള്ള ശ്രമമായിരുന്നു. മജ്‌ലിസ് നേതാവ് ഇതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ്? മതപരമായ പ്രശ്‌നങ്ങൾ മുന്നിലെത്തിക്കുന്ന ഈ തന്ത്രം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ഈ തന്ത്രം ഉപയോഗിച്ചാണ് ബീഹാർ തിരഞ്ഞെടുപ്പിൽ ഉവൈസി സീറ്റുകൾ നേടിയതെന്നും സുഭാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.