ന്യൂഡൽഹി: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച അമ്മയേയും ഭാര്യയേയും പാകിസ്താന്‍ അവഹേളിച്ച സംഭവത്തില്‍ വിദേശകാര്യമന്ത്രി ഇന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭ തടസ്സപ്പെടുത്തിയിരുന്നു. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭയിൽ രാവിലെ 11നും ലോക്സഭയിൽ 12നും സുഷമ സ്വരാജ് സംസാരിക്കും. അതിനിടെ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും.
മതേതരത്വം എന്ന വാക്ക് ഒഴിവാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുമെന്ന ഹെഗ്ഡേയുടെ പ്രസ്താവനയാണ് വിവാദമായത്. സ്റ്റേറ്റ് ബാങ്ക്സ് ഭേദഗതി ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.