ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി അലങ്കോലപ്പെടുത്തുകയെന്ന ലക്ഷ്യവുമായി പാകിസ്താൻ കേന്ദ്രീകരിച്ച് 300ഓളം ട്വിറ്റർ അക്കൗണ്ടുകൾ സജീവമായതായി ഡൽഹി പൊലീസ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പൊലീസ് സ്പെഷൽ കമീഷണർ (ഇൻറലിജൻസ്) ദീപേന്ദ്ര പഥക് പറഞ്ഞു. ജനുവരി 13നും 18നും ഇടയിലാണ് ട്വിറ്റർ സന്ദേശങ്ങൾ വന്നത്. വിവിധ ഏജൻസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. റിപബ്ലിക് ദിന പരേഡ് പൂർത്തിയായശേഷം കനത്ത സുരക്ഷയിലാകും ട്രാക്ടർ റാലിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറെ വെല്ലുവിളിയുള്ള ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.