കുൽഭൂഷൻ ജാദവിനെ കാണാൻ ഭാര്യക്ക്​ അനുമതി 

ന്യൂഡൽഹി: പാക്​ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭുഷൻ ജാദവിനെ കാണാൻ ഭാര്യക്ക്​ അനുമതി. പാകിസ്​താൻ വിദേശകാര്യ മന്ത്രാലയമാണ്​ അനുമതി നൽകിയത്​. മാനുഷിക പരിഗണന മുൻനിർത്തിയാണ്​ തീരുമാനം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറെ തീരുമാനം അറിയിച്ചുവെന്ന്​ പാകിസ്​താൻ വ്യക്​തമാക്കി.

ജാദവിന്​ കുടുംബവുമായി കൂടികാഴ്​ച നടത്തുന്നതിനുള്ള അവസരത്തിനായി കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി ജാദവി​​െൻറ അമ്മയുടെ വിസ അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഇത്തരം ശ്രമങ്ങളോട്​ പ്രതികരിക്കാൻ പാകിസ്​താൻ തയാറായിരുന്നില്ല. ഇതുസംബന്ധിച്ച്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ പാക്​ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസിന്​ കത്തയക്കുകയും ചെയ്​തിരുന്നു.

ബലൂചിസ്​താനിൽ നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന്​ ആരോപിച്ച്​ പാക്​ സൈനിക കോടതിയാണ്​ 46കാരനായ ജാദവിനെ വധശിക്ഷക്ക്​ വിധിച്ചത്​. എന്നാൽ ബിസിനസ്​ ആവശ്യങ്ങൾക്ക്​ ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ്​ ഇന്ത്യയുടെ വാദം.

Tags:    
News Summary - Pakistan Allows Kulbhushan Jadhav to Meet His Wife on 'Humanitarian Grounds'-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.