ഇസ്ലാമാബാദ്: രാജ്യേദ്രാഹക്കുറ്റം ചുമത്തി സൈനികകോടതി വധശിക്ഷക്കു വിധിച്ച മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ മാതാവ് നൽകിയ വിസ അപേക്ഷ പരിഗണനയിലാണെന്ന് പാകിസ്താൻ. മകനെ കാണാൻ അവന്തിക ജാദവിന് വിസ അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്തെഴുതിയതായി കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. കത്തിനെ കുറിച്ച് അസീസ് പ്രതികരിച്ചിട്ടില്ലെന്നും സുഷമ പറഞ്ഞിരുന്നു. അതിനുശേഷമാണ് പാകിസ്താെൻറ പ്രതികരണം.
എന്നാൽ, വിസ നൽകുന്നത് നയതന്ത്രചട്ടങ്ങൾക്ക് എതിരാണെന്ന് അസീസ് നിർദേശിച്ചതായി പാക് വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സകരിയ്യ ചൂണ്ടിക്കാട്ടി.
അർബുദം ബാധിച്ച പാക് സ്വദേശിക്ക് ചികിത്സ നൽകുന്ന കാര്യത്തിൽ ഇന്ത്യ ഉപാധികൾ മുന്നോട്ടുവെക്കുകയാണെന്ന് സകരിയ്യ ആരോപിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജാദവിനെ വധശിക്ഷക്കു വിധിച്ചത്. ജാദവിന് നയതന്ത്രസഹായം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ തള്ളുകയായിരുന്നു. ഇതുവഴി പാകിസ്താൻ വിയന ഉടമ്പടി ലംഘിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.