ഇസ്ലാമാബാദ്: പാക് ആർമിയുടെ പുതിയ മേധാവിയായി ചുമതലയേറ്റ ഖമർ ജാവേദ് ബജ്വ െഎ.എസ്.െഎ തലവനെ മാറ്റി. ലഫ്റ്റനൻറ് ജനറൽ നവീദ് മുക്താറാണ് പുതിയ ചാരസംഘടനാ മേധാവി.
നിലവിലെ മേധാവി റിസ്വാൻ അക്തറിനെ നാഷനൽ ഡിഫൻസ് യൂനിവേഴ്സിറ്റിയുടെ അധ്യക്ഷനായാണ് നിയമിച്ചിരിക്കുന്നത്. എൻ.ഡി.യുയുടെ നിലവിലെ അധ്യക്ഷനായ നാസിർ ഭട്ടിനെ പെഷാവർ സൈനിക കമാൻഡറായും നിയമിച്ചിട്ടുണ്ട്.
ഇതിന് പുറമെ സേനയുടെ തലപ്പത്ത് അനേകം അഴിച്ചുപണി സൈനിക മേധാവി നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 29ന് റാവൽപിണ്ടിയിൽ നടന്ന ചടങ്ങിലാണ് ജനറൽ ജാവേദ് ബജ്വ 16ാമത് പാക് സൈനിക മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.