ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയെ ട്വിറ്ററിലൂടെ പരിഹസിച്ച് ബോളിവുഡ് നടനും ബി.ജെ.പി ലോക്സഭ എം.പിയുമായ പരേഷ് റാവൽ. കശ്മീരിൽ മനുഷ്യകവചമായി യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിവെച്ച സൈന്യം യുവാവിന് പകരം അരുന്ധതി റോയിയെ കെട്ടിവെക്കണമെന്നായിരുന്നു റാവലിൻറെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയും കശ്മീർ വിഷയത്തിൽ സ്വതന്ത്ര നിലപാടുമുള്ള അരുന്ധതിക്കെതിരായ ഈ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ഉൾപ്പെടെ നിരവധിപേർ റാവലിെൻറ ട്വീറ്റിനടിയിൽ കമൻറുമായി എത്തിയിട്ടുണ്ട്.
Instead of tying stone pelter on the army jeep tie Arundhati Roy !
— Paresh Rawal (@SirPareshRawal) May 21, 2017
'നന്നായിട്ടുണ്ട്. നിങ്ങള്‍ ഒരു മാതൃകാ പാര്‍ലമെന്‍റേറിയനാണെ'ന്നായിരുന്നു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാ സാഗരികാ ഘോഷ് ആക്ഷേപത്തോടെ നൽകിയ മറുപടി.
കഴിഞ്ഞ ദിവസം ശ്രീനഗറിലെത്തിയ അരുന്ധതി കശ്മീരിലെ സൈന്യത്തിെൻറ പ്രവർത്തനങ്ങളെ വിമർശിച്ചതിലുള്ള പ്രതികരണമെന്നോണമാണ് റാവലിെൻറ ട്വീറ്റ്. കശ്മീരിലെ സംഘർഷങ്ങൾക്ക് പിറകിൽ ഇന്ത്യയുടെ കൈയേറ്റമുണ്ടെന്നും അത് നാണക്കേടാണെന്നും അരുന്ധതി പറഞ്ഞിരുന്നു. തുടർന്ന് പാക് ടെലിവിഷനായ ജിയോ ടി.വി അരുന്ധതിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യക്കെതിരെ വാർത്ത നൽകുകയും ചെയ്തിരുന്നു.
ഇന്ത്യൻ താഴ്വരയിലെ സൈനികരുടെ എണ്ണം ഏഴു ലക്ഷത്തിൽ നിന്ന് എഴുപത് ലക്ഷമായി ഉയർത്തിയാലും കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ കഴിയില്ലെന്നും വർഷങ്ങളായി കശ്മീർ ജനത വെച്ചുപുലർത്തുന്ന ഇന്ത്യാവിരുദ്ധ മനോഭാവം മാറ്റാൻ കഴിയില്ലെന്നും അരുന്ധതി പറഞ്ഞതായാണ് ജിയോ ടി.വി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിൽ പ്രതിഷേധക്കാരുടെ കല്ലേറ് തടയുന്നതിനായി സൈനിക വാഹനത്തിന് മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ റീപ്പോളിംഗിനിടെയായിരുന്നു സംഭവം. സൈന്യത്തിൻറെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയടക്കമുള്ളവര് രംഗത്തെത്തിയിരുന്നവെങ്കിലും അന്വേഷണം പൂര്‍ത്തിയാപ്പോൾ സംഭവത്തിൽ ഉൾപ്പെട്ട സൈനികനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.