തിരിച്ചടി നിര്‍ത്തിവെക്കാന്‍ പാകിസ്താന്‍ അഭ്യര്‍ഥിച്ചു –മന്ത്രി പരീകര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികന്‍െറ മൃതദേഹം വികൃതമാക്കിയ  നടപടിക്കെതിരെ  ശക്തമായ തിരിച്ചടി  നല്‍കിയപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍  പാകിസ്താന്‍ ഈയാഴ്ച ആദ്യം അഭ്യര്‍ഥിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ചയാണ് പാകിസ്താന്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തിയശേഷം  തലയറുത്തത്. അതിനടുത്ത ദിവസം നിയന്ത്രണരേഖയോട് ചേര്‍ന്ന പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി കനത്ത തോതില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി.
പൂഞ്ച്, രാജൗരി, കെല്‍, മച്ചില്‍ മേഖലകളിലായിരുന്നു തിരിച്ചടി. ‘‘നമ്മുടെ തിരിച്ചടി ശക്തമായിരുന്നു. അതുകഴിഞ്ഞപ്പോള്‍ തിരിച്ചടി നിര്‍ത്തണമെന്ന വാദവുമായി അവരില്‍നിന്ന് വിളിവന്നു’’-ഗോവയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  എന്നാല്‍, വെടിനിര്‍ത്തല്‍ ലംഘനം പാകിസ്താന്‍ നടത്തുമ്പോള്‍ തിരിച്ചടി തുടരുമെന്ന  മറുപടിയാണ് നല്‍കിയത്. ‘‘അവര്‍ ആക്രമണം നിര്‍ത്തിയാല്‍  തിരിച്ചടിയും നിര്‍ത്തും. അക്രമത്തില്‍ നമുക്ക് താല്‍പര്യമില്ളെന്നും അവരെ അറിയിച്ചിട്ടുണ്ട്’’.  
പാക് പിന്തുണയുള്ള ഭീകരര്‍ സൈനികന്‍െറ മൃതദേഹത്തോട് ക്രൂരത കാണിച്ചത് ജനീവ കണ്‍വെന്‍ഷന്‍െറ  ലംഘനമാണെന്നും പരീകര്‍ പറഞ്ഞു.
Tags:    
News Summary - parikar on attack against pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.