ന്യൂഡൽഹി: പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സൈനികർക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. പാർലമെന്റ് വളപ്പിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർള, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും പുഷ്പാഞ്ജലി അർപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി എന്നിവരും രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന രക്തപരിശോധന ക്യാമ്പ് ലോക്സഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.