പവൻ കല്യാൺ (ഇടത്) ചന്ദ്രബാബു നായിഡുവിനൊപ്പം (ഫയൽ ചിത്രം)

പവൻ കല്യാൺ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി; ചന്ദ്രബാബു നായിഡുവിന്‍റെ മകന് രണ്ട് വകുപ്പുകൾ

അമരാവതി: ആന്ധ്രപ്രദേശിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകും. പഞ്ചായത്ത് രാജ് - ഗ്രാമീണ വികസനം, വനം - പരിസ്ഥിതി, ശാസ്ത്ര - സാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതലയും പവൻ കല്യാണിന് ലഭിക്കും. നടനും നിർമാതാവുമായ പവൻ കല്യാൺ 2014ലാണ് ജനസേന പാർട്ടി രൂപവത്കരിച്ചത്. ബുധനാഴ്ചയാണ് ആന്ധ്രയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിയുടെ മകൻ നര ലോകേഷിന് മാനവവിഭവശേഷി വികസനം, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ വകുപ്പുകളുടെ ചുമതല നൽകും. സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് എം.ബി.എ ബിരുദം നേടിയ ലോകേഷ് ലോകബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. നെരത്തെയും മന്ത്രിപദം നിർവഹിച്ചിട്ടുള്ള ലോകേഷ് മംഗളഗിരി സീറ്റിൽനിന്ന് 91,413 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.

അനിത് വെങ്കലപുഡി ആഭ്യന്തരമന്ത്രിയാകും. അമരാവതിയെ തലസ്ഥാന നഗരമാക്കി വികസിപ്പിക്കാനുള്ള ചുമതലയുള്ള മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പി.നാരായണക്ക് ലഭിക്കും. നായിഡുവിനു പുറമെ ടി.ഡി.പിക്ക് 20 മന്ത്രിമാരാണുള്ളത്. ജനസേനയിലെ മൂന്നു പേരും ഒരു ബി.ജെ.പി എം.എൽ.എയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Pawan Kalyan Named Andhra Pradesh's Deputy Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.