ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ മരുന്നുകമ്പനികൾക്ക് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്ഫുട്നിക് അഞ്ച്, ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിെൻറ മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിങ്ങനെ അഞ്ചു വാക്സിനുകളാണ് പരിഗണനയിലുള്ളത്.
ആദ്യഘട്ടത്തിൽ റഷ്യ വികസിപ്പിച്ച സ്ഫുട്നിക് അഞ്ച് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയേക്കും. വാക്സിൻ ഡോസുകൾ നിർമിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെട്രോ ബയോഫാർമ, ഗ്ലാൻറ് ഫാർമ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (ആർ.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകും.
അതിനിടെ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡേസിവിർ മരുന്ന് കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു. ഈ മരുന്ന് ഉൽപാദിപ്പിക്കുന്നവർ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.