ഹൈദരാബാദ്: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബില്ലിലെ തെറ്റുകളും കുറവുകളും തിരുത്തണമെന്ന് ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് (എ.െഎ.എം.പി.എൽ.ബി) ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് പ്രവർത്തനങ്ങൾ ശക്തിെപ്പടുത്തും. ഭരണഘടനക്കും മൗലികാവകാശങ്ങൾക്കും എതിരാണ് ബില്ലിലെ തെറ്റുകളെന്ന് ബോർഡ് വക്താവ് മൗലാന സയ്യിദ് ഖലീലുറഹ്മാൻ സജ്ജാദ് നുഅ്മാനി പറഞ്ഞു. തലാഖിനെത്തന്നെ നിരാകരിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
മുത്തലാഖ് അവസാനിപ്പിക്കാനാണ് കേന്ദ്രം ബിൽ കൊണ്ടുവന്നതെന്നാണ് പൊതുവെയുള്ള പ്രചാരണമെന്നും എന്നാൽ, തലാഖിനെത്തന്നെ ബിൽ നിരോധിക്കുന്നു എന്നതാണ് വസ്തുതയെന്നും നുഅ്മാനി പറഞ്ഞു. വ്യക്തിനിയമ ബോർഡിെൻറ 26ാം പ്ലീനറി സമ്മേളനം മൂന്നുദിവസമായി ഇവിടെ നടക്കുന്നതിെൻറ ഭാഗമായാണ് അദ്ദേഹം വാർത്താലേഖകരെ കണ്ടത്.
ബില്ലിലെ വ്യവസ്ഥകൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ നിഷേധിക്കുന്നതും സുപ്രീംകോടതിവിധികൾക്ക് എതിരുമാണ്. ഇത്തരം വ്യവസ്ഥകൾ നീക്കണം. ബില്ലിനെ ബോർഡ് എതിർത്തിട്ടില്ലെന്നും തെറ്റായ വ്യവസ്ഥകൾ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും നുഅ്മാനി വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ ബിൽ പാസാക്കരുതെന്ന കാര്യം എല്ലാ പ്രതിപക്ഷപാർട്ടികളും പരിഗണിക്കണമെന്നാണ് ബോർഡിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.