ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് അനിശ്ചിതമായി നിർത്തിവെച്ച പെട്രോൾ, ഡീസൽ വില വർധന കുത്തനെ കുതിക്കുന്നു. ഒരാഴ്ചക്കിടെ അഞ്ചാം തവണയും മേയ് നാലിന് ശേഷം ഒമ്പതാം തവണയുമാണ് വില വർധിക്കുന്നത്. പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ലിറ്ററിനു മേൽ വർധിപ്പിച്ചത്.
നേരത്തെ ലിറ്റർ വില നൂറുകടക്കാത്ത രാജസ്ഥാനിലെ ശ്രീഗംഗ നഗർ, മധ്യപ്രദേശിലെ ഇന്ദോർ, ഭോപാൽ, മഹാരാഷ്ട്രയിലെ പർഭനി തുടങ്ങിയ നഗരങ്ങളിൽ കൂടി പുതിയ വർധനയിൽ സെഞ്ച്വറി പിന്നിട്ടു. മുംബൈയിൽ 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ് വില. വെള്ളിയാഴ്ച വില പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും കൂട്ടിയിരുന്നു.
രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വാറ്റ് ചുമത്തുന്ന സംസ്ഥാനങ്ങളായതിനാലാണ് രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വില കൂടുതൽ. രാജസ്ഥാനാണ് രാജ്യത്ത് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഉയർന്നിട്ടുപോലും വില ഉയരാെത പിടിച്ചുവെച്ച എണ്ണക്കമ്പനികൾ നിലവിൽ രാജ്യാന്തര വിപണിയിൽ ചാഞ്ചല്യമില്ലാത്തപ്പോഴും വില കൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. രാജ്യത്തിനാവശ്യമായ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്.
കഴിഞ്ഞ വർഷം മാർച്ചിനു ശേഷം രാജ്യത്ത് ഇന്ധന വില 23 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.
2010 പെട്രോൾവില നിർണയം കമ്പനികൾക്ക് വിട്ടുനൽകിയ ശേഷം കുത്തനെ ഉയരുന്നത് തുടർക്കഥയാണ്. ഡീസൽ വില നിർണയം 2014ലാണ് കമ്പനികൾക്ക് ലഭിച്ചത്.
െപട്രോൾ വിലയുടെ 60ഉം ഡീസൽ വിലയുടെ 54ഉം ശതമാനം സർക്കാറുകൾക്ക് നൽകുന്ന നികുതിയാണ്. കേന്ദ്രസർക്കാറിന് പെട്രോൾ ഇനത്തിൽ ഒരു ലിറ്ററിൻമേൽ 32.90 രൂപ ലഭിക്കുേമ്പാൾ ഡീസലിന് 31.80 രൂപയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.